Wednesday , March   20, 2019
Wednesday , March   20, 2019

എമര്‍ജന്‍സി ലാന്‍ഡിംഗ്, ഇ്ന്ത്യന്‍ ഷൂട്ടര്‍മാര്‍ ബാങ്കോ്ക്കില്‍ കുടുങ്ങി

ദല്‍ഹിയിലേക്കുള്ള തായ് എയര്‍ വിമാനം അടിയന്തിരമായി നിലത്തിറക്കിയതിനെത്തുടര്‍ന്ന് 11 ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ബാങ്കോക്ക് എയര്‍പോര്‍ടില്‍ കുടുങ്ങി. തെക്കന്‍ കൊറിയയിലെ ചാംഗവോണില്‍ ജൂനിയര്‍ ലോകകപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷൂട്ടര്‍മാര്‍. സീനിയര്‍ ഒഫിഷ്യലുകളോ കോച്ചുമാരോ കളിക്കാര്‍ക്കൊപ്പമുണ്ടായിരുന്നില്ല. ഷൂട്ടര്‍മാരില്‍ ബഹുഭൂരിഭാഗവും ടീനേജ് താരങ്ങളാണ്.
വിമാനം പുറപ്പെട്ട് ഒരു മണിക്കൂറിനു ശേഷം സാങ്കേതിക കരാറ് കണ്ടതിനെത്തുടര്‍ന്ന് തിരിച്ച് ബാങ്കോക്കിലേക്ക് പറക്കുകയായിരുന്നു. ആശങ്കയിലായ ഷൂട്ടര്‍മാര്‍ ആദ്യം മാതാപിതാക്കളെ ആശങ്കയിലായി.  
ബാങ്കോക്ക് വരെ കോച്ചുമാര്‍ കൂടെയുണ്ടായിരുന്നുവെന്നും ദല്‍ഹിയിലേക്ക് വിമാനം പറന്ന ശേഷമാണ് അവര്‍ തങ്ങളുടെ തുടര്‍ന്നുള്ള യാത്ര പ്ലാന്‍ ചെയ്തതെന്നും ഷൂട്ടിംഗ് അസോസിയേഷന്‍ വിശദീകരിച്ചു.