Wednesday , March   20, 2019
Wednesday , March   20, 2019

സിന്ധുവിന്റെ തോല്‍വിക്കുമുണ്ട് പ്രത്യേകത

ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണില്‍ പി.വി സിന്ധുവും മലയാളി താരം എച്ച്.എസ് പ്രണോയിയും രണ്ടാം റൗണ്ടില്‍ പുറത്തായി. സിന്ധുവിനെ ചൈനയുടെ ഗാവൊ ഫാംഗ്ജീയും പ്രണോയിയെ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്‍ഡ്‌ലിംഗും തോല്‍പിച്ചു. ഒരു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ടൂര്‍ണമെന്റില്‍ നോക്കൗട്ട് റൗണ്ട് കാണാതെ സിന്ധു പുറത്താവുന്നത്. മുന്‍ ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി.