Monday , September   24, 2018
Monday , September   24, 2018

കുവൈത്തിലേക്ക് നോര്‍ക്ക നഴ്‌സുമാരെ എടുക്കുന്നു

 

കുവൈത്ത് സിറ്റി-  കുവൈത്തിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേക്ക് 50 നഴ്‌സുമാരെ നോര്‍ക്കവഴി റിക്രൂട്ട് ചെയ്യും. നോര്‍ക്കറൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, റിക്രൂട്‌മെന്റ് മാനേജര്‍ അജിത് കൊളാശേരി എന്നിവര്‍ റോയല്‍ ഹയാത്ത് ആശുപത്രി ഡയറക്ടര്‍ നോബി കുര്യാക്കോസുമായി നടത്തിയ ചര്‍ച്ചയിലാണു കരാറിനു ധാരണയായത്. 

ഇന്ത്യന്‍ എംബസിയുടെ ഇമൈഗ്രേറ്റ് സംവിധാനം വഴി ആശുപത്രി അപേക്ഷ സമര്‍പ്പിക്കും. നവംബറിനകം റിക്രൂട്‌മെന്റ് പൂര്‍ത്തിയാക്കും. കുറഞ്ഞ വേതനം 320 ദിനാര്‍ (ഏകദേശം 75,200 രൂപ) രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കു വിമാനടിക്കറ്റും നല്‍കും. സര്‍വീസ് വര്‍ധനയനുസരിച്ച് ഇന്‍ക്രിമെന്റും ഉണ്ടാകും. സേവന ഫീസായി 30,000 രൂപ ഉദ്യോഗാര്‍ഥികളില്‍നിന്നു നോര്‍ക്കറൂട്‌സ് ഈടാക്കും.

നോര്‍ക്കറൂട്‌സിന്റെ ഡേറ്റാ ബാങ്കില്‍നിന്നും പുതിയ പരസ്യം വഴിയുള്ള അപേക്ഷകരില്‍നിന്നുമാകും റിക്രൂട്‌മെന്റ്. ആശുപത്രി അധികൃതര്‍ക്കാകും റിക്രൂട്‌മെന്റിന്റെ ഉത്തരവാദിത്തം. ഇമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോര്‍ക്കറൂട്ട്‌സ് ഏറ്റെടുക്കും.