Sunday , November   18, 2018
Sunday , November   18, 2018

ഒമാനില്‍ പുതിയ ഇന്ത്യന്‍ അംബാസഡര്‍

മസ്‌കത്ത് - ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി മുനു മഹാവര്‍ ചുമതലയേറ്റു. ഒമാന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബന്‍ ഹമൂദ് അല്‍ ബുസൈദിക്ക് അധികാരപത്രം കൈമാറി. ഒമാനിലെ ഉസ്ബകിസ്ഥാന്‍ അംബാസഡറായി അന്‍വര്‍ അബ്ദല്‍ ഹലിമോവ്, തായ്‌ലാന്റ് അംബാസഡറായി സുവാത്ത് കീവ്‌സൂഖ്, കുവൈത്ത് അംബാസറായി ഡോ. സുലൈമാന്‍ അബ്ദുല്ല അല്‍ ഹര്‍ബി എന്നിവരും ചടങ്ങില്‍ ചുമതലയേറ്റു.