Sunday , November   18, 2018
Sunday , November   18, 2018

ബഹ്റൈനില്‍ നവംബര്‍ 24 ന് തെരഞ്ഞെടുപ്പ്

മനാമ- 2011 ലെ ആഭ്യന്തര കലാപത്തിന് ശേഷം രണ്ടാം തവണ ബഹ്റൈന്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. നവംബര്‍ 24 നാണ് തെരഞ്ഞെടുപ്പ്. മന്ത്രിസഭാ യോഗത്തില്‍ ഹമദ് രാജാവാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുമെന്ന് രാജാവ് പറഞ്ഞു.
ഭരണഘടനപ്രകാരം 40 പേരെ പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. ഇതോടൊപ്പം ഉപരിസഭയിലേക്ക് 40 പേര്‍ രാജകുടുംബത്തില്‍നിന്നും നിയമിക്കപ്പെടും. ഈ 80 അംഗ സഭയാണ് ശൂറയായി പ്രവര്‍ത്തിക്കുക.
അധോസഭയിലെ 40 സ്ഥാനങ്ങളിലേക്ക് അടുത്ത മാസം 17 നും 21 നുമിടയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജാവോ മന്ത്രിസഭയോ നിര്‍ദേശിക്കുന്ന നിയമങ്ങള്‍ പരിശോധിക്കുകയും പാസ്സാക്കുകയുമാണ് അധോസഭയുടെ കടമ. അധോസഭ പാസ്സാക്കിയ നിയമം റദ്ദുചെയ്യാന്‍ ഉപരിസഭക്ക് അവകാശമുണ്ട്.